Saturday, January 1, 2011

ഒരു അഭ്യര്‍ത്ഥന

[പേടിക്കേണ്ട. കാശിനും, കിഡ്നിക്കും ഒന്നും അല്ല ഡേയ്  ...]

എല്ലാ ബ്ലോഗ്ഗര്‍ സുഹൃത്തുക്കളും സ്വന്തം പ്രൊഫൈലില്‍ , തങ്ങളുടെ ബ്ലോഗുകളുടെ ഒരു custom link കൂടി ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു [ഒരിക്കല്‍ ഇത് ചെയ്തിട്ടുള്ളവര്‍ രണ്ടാമതും ചെയ്‌താല്‍ , അടി.. അടി...ങ്ഹാ...] . ഇതുകൊണ്ടുള്ള സൌകര്യം, followers list-ല്‍ [ഏത് ബ്ലോഗില്‍ നിന്നും] നിങ്ങളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ ലിങ്ക് കിട്ടും. അതില്‍ ക്ലിക്ക്  ചെയ്‌താല്‍ ദിവാരേട്ടന് പെട്ടന്ന് തന്നെ നിങ്ങളുടെ ബ്ലോഗില്‍ എത്തിച്ചേരാം. ഇനി ഇത് എങ്ങനാന്ന് അറിയില്ല എന്ന് മാത്രം പറയരുത്.

ദിവാരേട്ടന്‍ ചെയ്ത, വളഞ്ഞ വഴി:

ലോഗിന്‍ ചെയ്തു ഡാഷ് ബോര്‍ഡ് ല്‍ കയറുക.

Reading List ല്‍ Blogs I'm Following ന് താഴെ Manage ല്‍ ഏതെങ്കിലും ഒരു ബ്ലോഗിന്റെ settings ല്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പുതിയ വിന്‍ഡോയില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ക്ക് 
താഴെ [ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് അന്യഗൃഹജീവിയുടെ പോലെ ഒരു ചിത്രം കാണാം], Add links ല്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന Add a custom link ന് താഴെ URL ല്‍ നിങ്ങളുടെ ബ്ലോഗ്‌ ന്റെ URL ഉം Link name ല്‍ ബ്ലോഗിന്റെ പേരും കൊടുക്കുക. സംഗതി ശുഭം. [screenshots എല്ലാ വലിയ മിനക്കേട് ആണന്നേ...]

ഇത് വേറെ പല വിധത്തിലും ചെയ്യാമെന്ന്  തോന്നുന്നു [അല്ലാതെ, എനിക്ക് അറിയില്ലാന്ന് ഞാന്‍ സമ്മതിക്ക്വോ?]. ഇത് blogspot.com ലെ രീതി. wordpress-കാര്, വല്ല വിവരം ഉള്ളവനോടും ചോദിച്ചു മനസ്സിലാക്കി ചെയ്യുക.

!!    എല്ലാവര്‍ക്കും നന്മ നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു    !!
.
.

29 comments:

jayarajmurukkumpuzha said...

puthuvalsara aashamsakal......

ajith said...

ദിവാരേട്ടാ, പറഞ്ഞപോലെ ചെയ്തിട്ടുണ്ട്. എന്തെങ്കിലും കുഴപ്പം വന്നാല്‍ എല്ലാ ഉത്തരവാദിത്വവും ദിവാരേട്ടനാണെന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.

പട്ടേപ്പാടം റാംജി said...

ദിവാരേട്ടാ..പുതുവല്‍സരാശംസകള്‍.
എനിക്കും ആദ്യം അറിയില്ലായിരുന്നു. പിന്നെ ശരിയാക്കി. പല ഫോട്ടോയില്‍ പോയാലും ലിനക് കിട്ടാറില്ല. എന്തായാലും പറഞ്ഞത്‌ നന്നായി.

ente lokam said...

നോക്കിയെച്ചു പിന്നെ വരാം .നന്ദി

കളിക്കൂട്ടുകാരി said...

ദിവാരേട്ടന്‍ പറഞ്ഞപോലെ ഒന്നു ശ്രമിച്ചുനോക്കട്ടെ. എന്നാല്‍ എന്റെ ബ്ളോഗില്‍ ദിവാരേട്ടനു വേഗം എത്താമല്ലോ :) നന്മനിറഞ്ഞ പുതുവത്സരം നേരുന്നു

ഹാപ്പി ബാച്ചിലേഴ്സ് said...

പുതുവത്സരാശംസകൾ നേരുന്നു!!

Anonymous said...

നോക്കട്ടെ

Anonymous said...

ശ്ശോ ഒരു കാര്യം പറയാന്‍ മറന്നു. അപ്പൊ ഈ ഫോട്ടോ ഏത് അന്യഗ്രഹത്തിലെ ജീവിയുടേതാ???

jayaraj said...

ദിവാരേട്ടോ, സംഗതി കൊള്ളാം. ഈ പരുപാടി അറിയില്ലായിരുന്നു. പിന്നെ എന്റെ ഒരു ചെറിയ ബ്ലോഗ്‌ ആയ നിറചാര്‍ത്തിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

എന്റെ ദിവാരേട്ട എന്തൊക്കെയോ ചെയ്തു ഒരു ഡാഷും നടന്നില്ല എന്ന് തോന്നുന്നു
നിങ്ങള് നേരെ വരാന്‍ പറ്റുന്നിലെങ്കില്‍ ഒരു ഓട്ടോ വിളി
എന്നെകൊണ്ട് നടക്കുന്നില്ല

DIV▲RΣTT▲Ñ said...

ജയരാജ്‌,
സന്ദര്‍ശനത്തിന് നന്ദി. താങ്കള്‍ക്കും "പുതുവത്സരാശംസകള്‍ "

അജിത്‌,
മുന്നേ തന്നെ ചെയതിരുന്നല്ലോ.. ബ്ലോഗിന്‍റെ പേര് കൊടുത്തിട്ടില്ലെന്നു മാത്രം. അത് ദിവാരേട്ടന്‍ ക്ഷമിച്ചു ട്ടോ.

റാംജി,
ദിവാരേട്ടനും ആദ്യം അറിയില്ലായിരുന്നു. പിന്നീട് കണ്ടെത്തിയപ്പോള്‍ അറിയാത്തവര്‍ക്കുവേണ്ടി പോസ്റ്റ്‌ ചെയ്തെന്നു മാത്രം.

ente lokam,
കളിക്കൂട്ടുകാരി,
ഹാപ്പി ബാച്ചിലേഴ്സ്,
ശിരോമണി,
ജയരാജ്‌,
സന്ദര്‍ശനത്തിന് ദിവാരേട്ടന്‍ നന്ദി പറയുന്നു.

പത്മചന്ദ്രന്‍ ,
താങ്കളുടെ ലിങ്ക് ഓക്കേ ആണല്ലോ. അല്ലെങ്കിലും, കമ്പ്യൂട്ടറില്‍ ഇത്രയൊക്കെ അഭ്യാസങ്ങള്‍ കാണിക്കുന്ന നിങ്ങള്‍ക്ക് ഒരു ആനപ്പാപ്പാന്‍ ചെയ്യുന്ന നിസ്സാര കാര്യം അറിയില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്ക്വോ? ഹ..ഹാ...
സന്ദര്‍ശനത്തിന് നന്ദി.

വീ കെ said...

ഞാനുമൊന്നു നോക്കട്ടെ..
ഈ വിവരത്തിനു വളരെ നന്ദി...

എന്‍.ബി.സുരേഷ് said...

ചേതമില്ലാത്ത ഉപകാരം എന്ന് നാട്ടിൻ‌പുറത്തൊക്കെ പറയുന്നത് ഇതിനെയാവും ഇല്ലേ ദിവാരേട്ടാ...

Areekkodan | അരീക്കോടന്‍ said...

ദിവാരേട്ടാ....ഞാനും ഇതാ ഇപ്പോ ശരിയാക്കാം.

Areekkodan | അരീക്കോടന്‍ said...

"..പ്രൊഫൈല്‍ ഫോട്ടോ ക്ക് താഴെ [ഫോട്ടോ അപ്‌ലോഡ് ചെയ്യാത്തവര്‍ക്ക് അന്യഗൃഹജീവിയുടെ പോലെ ഒരു ചിത്രം കാണാം], Add links ല്‍ ക്ലിക്ക് ചെയ്യുക."

അങ്ങനെ ഒരു സംഗതി കാണുന്നേ ഇല്ലല്ലോ ദിവാരേട്ടാ....

മുല്ല said...

നന്ദി ദിവാരേട്ടാ..ചെയ്തു നോക്കട്ടെ.ശരിയാവോന്നറീല,ഇക്കാര്യങ്ങളില്‍ ഞാനൊരു നിരക്ഷരയാണേയ്..

khader patteppadam said...

ആളെ കുഴക്കല്ലെ ദിവാകരേട്ടാ...കഷ്ടിച്ചുള്ള ജ്ഞാനംകൊണ്ട്‌ ഇങ്ങനെയൊക്കെ അങ്ങ്ട്‌ ചെയ്യുകയാണ്‌ .

താന്തോന്നി/Thanthonni said...

എനിക്ക് വയ്യ ഈ ദിവാരെട്ടന്റെ ഒരു കാര്യം.
എല്ലാരും ഈ പറഞ്ഞത് ചെയ്‌താല്‍ ഉപകാരമായിരിക്കും.
ഞാന്‍ മുന്‍പേ ഇട്ടിരുന്നൂട്ടോ.

kamarudheen said...

ബൂലോഗത്ത്‌ ഒരു തട്ടുകട നടത്തുന്ന ആല്ലാണ് ഞാന്‍ ..... എന്തായാലും പറഞ്ഞതുപോലെ ചെയ്യുന്നുണ്ട്....പിന്നെ ദാമയം കിട്ടുമ്പോ എന്റെ ബ്ലോഗില്‍ കയറി ഒന്ന് ഫോളോ ചെയ്തു വായിക്കണം .....അഭിപ്രായം പറയണം ..

ദിവാരേട്ടn said...

വീ കെ,
സുരേഷ്,
ഞാന്‍ പറയാനുള്ളത് പറഞ്ഞു. ബാക്കി ഒക്കെ നിങ്ങളുടെ ഭാഗ്യം പോലിരിക്കും.

അരീക്കോടന്‍ ,
അവസാനം ശരിയാക്കി അല്ലെ?
[കാണിച്ച ഉത്സാഹത്തിനു നന്ദി ]

മുല്ല,
khader pattempadam ,
ഇങ്ങനെ ഒക്കെ അല്ലെ സാക്ഷരര്‍ ആകുക... [ഹ..ഹ...]

താന്തോന്നി ,
താന്തോന്നി മിടുക്കന്‍ ആണെന്ന് ദിവാരേട്ടന് അറിഞ്ഞൂടെ !
[ആ പേര് തന്നെ ഒന്ന് നോക്ക്യേ ...ഹ..ഹാ ]

kamarudheen,
തട്ടുകട നോക്കി ദിവാരേട്ടന്‍ കുറെ അലഞ്ഞു ട്ടോ. കണ്ടത്താനായില്ല....
[ഈ വയസ്സുകാലത്ത് വെറുതെ കുറെ നടത്തിച്ചു, അല്ലെ?]

സ്വ.ലേ said...

ബൈ ദി ബൈ , മിസ്റ്റര്‍ പെരേരാ..നിങ്ങളുടെ കുടുംബം എന്‍റെ കസ്ട്ടടിയില്‍ ഉണ്ട്..നിങ്ങള്‍ എന്‍റെ ബ്ലോഗില്‍ കയറുകയും..ഇത് വരെ പോസ്റ്റ്‌ ചെയ്ത പോസ്റ്റുകള്‍..കണ്ണില്‍ വരുന്ന ഉറക്കത്തേയും അവഗണിച്ചു വായിക്കുകയാണെങ്കില്‍ നമുക്കൊരു സന്ധി സംഭാഷണം ആകാം..
നിങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ കുടുംബം..എനിക്ക് വേണ്ടത്..നിങ്ങളുടെ അംഗത്വവും, പത്തു ചാക്ക് നിറയെ കമന്റും..
ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ നിങ്ങള്‍ പറഞ്ഞ സാധനങ്ങളുമായി..കുഞ്ഞി കഥയെന്ന എന്‍റെ ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റിനു ചുവട്ടില്‍ ഉണ്ടാകണം..മറിച്ചാണെങ്കില്‍....ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ...എന്‍റെ സിംഹം പട്ടിണി കൊണ്ട് എല്ലും തോലുമായിരിക്കുകയാണ്..ഓര്‍മയുണ്ടല്ലോ.....ഷാര്‍പ്പ് ഇരുപത്തിനാല് മണിക്കൂര്‍..

അനീസ said...

എന്‍റെ followers ലിസ്റ്റിലും ഇങ്ങനെ കണ്ടു, പലരും ലിങ്ക് കൊടുക്കാതെ നിന്നത് കൊണ്ട് അവിടെ കയറി പറ്റാന്‍ കഴിയാതെ,

ദിവാരേട്ടn said...

സ്വ. ലേ.
ഓവറാക്കല്ലേ... ഓവറാക്കല്ലേ...
സന്ദര്‍ശനത്തിനു നന്ദി.

അനീസ,
ആര്‍ക്കെങ്കിലും ഉപകാരപ്പെടുമ്പോള്‍ ഒരു സന്തോഷം, അത്ര തന്നെ...
സന്ദര്‍ശനത്തിനു നന്ദി.

jyo said...

എന്റെ dashboardല്‍ ഫോട്ടൊവിന് താഴെ edit profile ല്‍ URL കൊടുത്തിട്ടുണ്ട്.പക്ഷേ അവിടെ link ചേര്‍ക്കാനുള്ള ബോക്സ് കണ്ടില്ല.

പിന്നെ settings,ക്ലിക്ക് ചെയ്തപ്പോള്‍ ദിവാരേട്ടന്‍ പറഞ്ഞ ഒരു ഓപ്ഷനും[add a custom link] കണ്ടില്ല-?????എന്താണാവോ പറ്റീത്!!!

ദിവാരേട്ടn said...

Jyo,
അവിടെ അല്ല. Blogs I'm following ന് താഴെ ബ്ലോഗുകളുടെ ലിസ്റ്റ് കാണും. അവിടെ ഉള്ള Manage ല്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് കാണുന്ന ലിസ്റ്റുകളുടെ വലതു വശത്ത് കാണുന്ന Settings ല്‍ ശ്രമിച്ചു നോക്കു. All the Best

അതിരുകള്‍/മുസ്തഫ പുളിക്കൽ said...

വളരെ വൈകിയാണേലും പുതുവത്സരാശംസകള്‍....പറഞ്ഞപോലെ ഞാനും ചെയ്തിട്ടുണ്ട്

ദിവാരേട്ടn said...

നന്ദി മുസ്തഫ

ലാല്‍;ആലാ said...

ദിവാരേട്ടാ, ഞാനും ഒപ്പിച്ചെടുത്തു ഒരു 'ബ്ലോഗ്‌'! പേര് "മിഴി". ദയാവായി സമയം പോലെ 'മിഴി' തുറക്കൂ........... നന്ദി!

ദിവാരേട്ടn said...

ലാല്‍ ,

ബ്ലോഗ്‌ കണ്ടു. ദിവാരേട്ടന്റെ എളിയ നിര്‍ദ്ദേശങ്ങള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates