Saturday, November 13, 2010

Quadratic Equation അഥവാ ദ്വിമാന സമവാക്യം

 
ax2+bx+c=0

ഈ സമവാക്യം മുകളില്‍ കൊടുക്കാന്‍ കാരണമുണ്ട്. IT "പ്രാണി"കളെ സംബന്ധിച്ചിടത്തോളം  ഇതിന് മറ്റൊരു interpretation കൊടുക്കാമെന്ന് തോന്നുന്നു.

Work Load2 + Termination Letter +Tension = 0 [ശൂന്യത]

ഞങ്ങളുടെ ഒരു സുഹൃത്ത്‌ ഒരിക്കല്‍ ഈ അവസ്ഥയില്‍ എത്തി [Termination Letter ഒഴികെ] __


*                 *                 *                     *

ഒരു ദിവസം, പട്ടി കടിക്കാന്‍ ഇട്ട് ഓടിച്ച പോലെ നിതിന്‍ എന്റെ കാബിനിലേക്ക്പാഞ്ഞു വന്നു:

"ദിവാരേട്ടാ, പിങ്കി smokers' corner ല്‍  ഇരുന്നു കഞ്ചാവ് ആണ് അടിക്കുന്നത് !!" അവന്‍  കിതപ്പോടെ പറഞ്ഞു.
"അതിന് നിനക്കെന്താ?" ഞാന്‍ ചോദിച്ചു.

പ്രതീക്ഷിച്ച നവരസങ്ങളൊന്നും എന്റെ മുഖത്ത് കാണാത്തതുകൊണ്ട്, തന്റെ ഓട്ടം വെറുതെ ആയോ എന്നുള്ള സന്ദേഹത്തോടെ അവന്‍ എന്നെ ഒന്ന് ചരിഞ്ഞ് നോക്കി. എന്നിട്ട് ഉവാച:

"എനിക്കൊന്നും ഇല്ല. HR-ന് റിപ്പോര്‍ട്ട്‌ ചെന്നാല്‍  അവള്‍ക്ക് ഔട്ട്പാസ്  കിട്ടും എന്ന് മാത്രം."

"അതേ. എന്നിട്ടുവേണം കമ്പനിയുടെ C# ഉം,  PERL ഉം project-കള്‍ പെട്ടിയില്‍ വച്ച് പൂട്ടാന്‍ , അല്ലെ?" ഞാന്‍ തമാശയോടെ പറഞ്ഞു.


പിങ്കി ഓഫീസില്‍ വച്ച് കഞ്ചാവല്ല, സാക്ഷാല്‍ ബ്രൌണ്‍ ഷുഗര്‍ തന്നെ അടിച്ചാലും കമ്പനി അവളെ പറഞ്ഞു വിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.  വെറും ഒരു development trainee ആയി join ചെയ്ത് 3 വര്‍ഷം കൊണ്ട് pioneer of project ആയത്  അവളുടെ കഠിനാധ്വാനം കൊണ്ട് തന്നെ ആണ്. മാത്രവുമല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി ചെയ്ത മികച്ച project കളില്‍ പിങ്കിയുടെ contribution എടുത്തുപറയത്തക്കതാണ്.

ഞാന്‍ ഒന്നും മിണ്ടാതെ എന്റെ ജോലി തുടര്‍ന്നു. എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകണം അവിടെ ഇരുന്നുകൊണ്ടുതന്നെ, അതേ ഷിഫ്റ്റില്‍ ഉള്ള 2 റൂംമേറ്റ്സ് നെയും ഇന്റര്‍കോമില്‍ വിളിച്ചും, വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 12 to 8 [രാത്രി] ഷിഫ്റ്റ്കാരനെ മൊബൈലില്‍  വിളിച്ചുണര്‍ത്തിയും "കാര്യം" വിളംബരം ചെയ്തു. ഉറങ്ങുന്നവനോട് പറഞ്ഞപ്പോള്‍ മറുപടി ആയി കിട്ടിയത്  ISO 9000 തെറി ആണെന്ന് അവന്റെ മുഖഭാവം കൊണ്ട് മനസ്സിലായി.

"ഷിഫ്റ്റ്കഴിയട്ടെ. നമുക്ക് അവളെ പോയി കാണാം." ഞാന്‍ പറഞ്ഞു.

 "നമുക്ക് ഇപ്പൊ തന്നെ പോയാലോ?" ഒരു തരം ജഗദീഷ് സ്റ്റൈലില്‍ . 

"എന്തിനാ, അവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കാനോ?" ഞാന്‍ ദേഷ്യപ്പെട്ടു.

നിതിന്‍ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. പിന്നീട് ഫലമില്ല  എന്ന് തോന്നിയിട്ടോ എന്തോ, എണീറ്റ്സ്വന്തം cubicle ലേക്ക് പോയി. കാഴ്ചക്ക്  “ബോണ്‍സായ് “ പോലെ ഇരുന്നാലും ഇവന്‍ വളരെ ആക്റ്റീവ് ആണ്; ജോലി ചെയ്യുന്നതില്‍ ഒഴികെ. ഇവനെ കുറച്ചുദിവസം technical support-ല്‍  ഇരുത്തണം, ഒന്നുമില്ലെങ്കിലും മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതെങ്കിലും ഒന്ന് കുറഞ്ഞുകിട്ടും.

അപ്പോള്‍ അവനെ ഒഴിവാക്കി എങ്കിലും, അവന്‍ പറഞ്ഞത് ഒരു വണ്ടിനെപ്പോലെ എന്റെ തലക്കുള്ളില്‍ മൂളിക്കൊണ്ടിരുന്നു. പിങ്കി ഞങ്ങളുടെ ഒരു നല്ല കൂട്ടുകാരി ആയിരുന്നു. വളരെ അപൂര്‍വമായേ അവള്‍ സിഗരറ്റ് വലിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളു., അതും പാര്‍ട്ടികളില്‍ മാത്രം. ഓഫീസില്‍ ആണെങ്കില്‍ പുക വലിക്കാന്‍ പ്രത്യേക ഇടം ഉണ്ട്, smokers' corner. ഈ റൂം ഉപയോഗിക്കുന്നത് അധികവും പെണ്‍ പിള്ളേര്‍ മാത്രം [എന്തൊരു അച്ചടക്കവും, അനുസരണയും ഉള്ള  പെണ്‍കുട്ടികള്‍ ആണെന്നോ പുനെയിലെ ഞങ്ങളുടെ ഓഫീസിലെ]. ആണുങ്ങള്‍ വലിച്ച്, പുക നേരെ ബഹിരാകാശത്തേക്ക് വിടും; ഒട്ടും അനുസരണയില്ലാതെ.... 

ഇത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. എന്നിലെ വല്യേട്ടന്‍ ഉണര്‍ന്നു. ഞാന്‍ LAN CHAT (Internal Messaging System) വഴി പിങ്കിക്ക് ഒരു മെസ്സേജ് അയച്ചു നോക്കി. മറുപടി കിട്ടി. അവള്‍  സീറ്റില്‍ തിരിച്ചെത്തിയിരിക്കുന്നു എന്ന് മനസ്സിലായി. ഞാന്‍ ഇന്റര്‍ കോം എടുത്തു:

"cab ഡ്രോപ്പ് ചെയ് തോളൂ  . ഞാന്‍ ബൈക്ക് കൊണ്ടുവന്നിട്ടുണ്ട്. നമുക്ക് ഒരുമിച്ചു പോകാം." 

"നിതിന്‍ അവിടെ എത്തി അല്ലെ?"  


ഒട്ടൊരു അരിശത്തോടെ അവള്‍ തിരിച്ചു ചോദിച്ചു. ഞാന്‍ മറുപടി പറയാതെ ഫോണ്‍ വച്ചു. അടുത്ത 10 മിനിട്ടിനുള്ളില്‍ , നിതിനെതിരെ ഉള്ള പരാതിയുമായി, ചാടിതുള്ളി ഉള്ള അവളുടെ ഒരു വരവ് ഞാന്‍ പ്രതീക്ഷിച്ചു; പക്ഷെ ഉണ്ടായില്ല. 

ഷിഫ്റ്റ്‌ കഴിഞ്ഞ് പുറത്തിറങ്ങിയതും റിസപ്ഷനില്‍ പിങ്കി കാത്തുനിന്നിരുന്നു. 

"എനിക്ക് കുറച്ച് ഷോപ്പിംഗ്‌ ഉണ്ടായിരുന്നു." അവള്‍ മുങ്ങാന്‍ നോക്കി.

"അതിനെന്താ, ഞാന്‍ തന്നെ നിന്നെ mall ല്‍ ഡ്രോപ്പ് ചെയ്യാം, പിന്നെ നിന്റെ അപ്പാര്‍ട്ട്മെന്റിലും   കൊണ്ട് വിടാം; പക്ഷെ വീട്ടില്‍ പോയി ഒരു കാപ്പി കുടിച്ചതിനുശേഷം..." 

അവള്‍ മടിയോടെ ബൈക്കില്‍ കയറി. അടുത്ത ഉടക്ക് കൊണ്ടുവരുന്നതിന് മുന്‍പ് ഞാന്‍ കത്തിച്ചു വിട്ടു.

ഫ്ലാറ്റിലെത്തിയപ്പോള്‍ night shift കാരന്‍ കാപ്പി ഒക്കെ ഉണ്ടാക്കി ഫ്ലാസ്കില്‍ ആക്കി വച്ചിരിക്കുന്നു. രണ്ട് കപ്പില്‍ എടുത്തുകൊണ്ട് ഒന്ന്‍ പിങ്കിക്ക് കൊടുത്തു. ഇപ്പോഴും അവള്‍ വളരെ confused ആണ്. ഞാന്‍ അവളെ ഒന്ന് ചുഴിഞ്ഞ് നോക്കികൊണ്ട് ചോദിച്ചു:

"നിനക്ക് എവിടുന്നാ കഞ്ചാവ് കിട്ടിയത്?"
"ഇല്ല കരണ്‍ , അത് സാധാരണ സിഗരറ്റ് ആയിരുന്നു. നിതിന്‍ നുണ പറയുകയാണ്‌".

പക്ഷെ നുണ പറയുന്നത് താന്‍ തന്നെയാണെന്ന് പിങ്കിയുടെ മുഖത്ത് എഴുതി വച്ചിരുന്നു. 

[എന്റെ നാട്ടുകാര്‍ സ്നേഹത്തോടെ എനിക്ക് സമ്മാനിച്ച "ദിവാരേട്ടന്‍ " എന്ന എന്റെ പേര് ഈ ഗോസായികളെല്ലാം കൂടി വിളിക്കാന്‍ സൌകര്യം പറഞ്ഞ്  "കരണ്‍ " എന്നാക്കി മാറ്റിയിരുന്നു., ഡോബര്‍മാന്‍ പട്ടിയുടെ വാല് മുറിച്ചപോലെ. എനിക്ക് അത് കേള്‍ക്കുമ്പോള്‍ "കരുണന്‍ ചന്തക്കവല"യെ (CID മൂസ) ഓര്‍മ്മ വരും]

അപ്പോഴേക്കും നിതിനും, ഗോവര്‍ദ്ധനും കയറി വന്നു. പിങ്കി നിതിന്‍ നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അവന്‍ ഒരു മന്ദബുദ്ധി ചിരി ചിരിച്ചുകൊണ്ട്  അകത്തേക്ക് പോയി. ഈ ചിരിയുടെ "പേറ്റന്റ്‌"  ഞങ്ങളുടെ കൂട്ടത്തില്‍ അവന് ആണ്. എന്തൊക്കെ ഗുലുമാല് ഒപ്പിച്ചാലും അവസാനം ഈ ഒരു ചിരിയോടെ അവന്‍ രക്ഷപ്പെടും, ഞങ്ങളെല്ലാവരും ആപ്പിലാവുകയും ചെയ്യും.

എത്ര തിരിച്ചും മറിച്ചും ചോദിച്ചിട്ടും പിങ്കി സമ്മതിച്ചില്ല. എങ്കിലും അവള്‍ വളരെ അധികം disturbed ആണെന്ന് മനസ്സിലായി. പിന്നെ എനിക്ക് തോന്നി ഇപ്പൊ കൂടുതലൊന്നും ചോദിക്കേണ്ട. ചിലപ്പോള്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലോ...

week end ആകുമ്പോഴേക്കും വിവരങ്ങള്‍ ചികഞ്ഞ് അറിയാന്‍ ഗോവര്‍ദ്ധനെ ചട്ടം കെട്ടി. ഗ്രൂപ്പിലെ "മിണ്ടാപ്രാണി" ആയ ഗോവര്‍ദ്ധനുമായി ആണ് അവള്‍ക്ക് കൂടുതല്‍ അടുപ്പം. ഒഴിവുദിവസങ്ങളില്‍ ഞങ്ങളുടെ ഫ്ലാറ്റില്‍ വരുമ്പോള്‍ , കുക്കിംഗ്‌ ല്‍ ഗോവര്‍ദ്ധനെ മാത്രമേ പിങ്കി സഹായിക്കാറുള്ളൂ. പ്രായത്തില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും ഗോവര്‍ദ്ധന്‍ അവളെ ദീദി [ചേച്ചി] എന്ന് വിളിക്കണമെന്ന് അവള്‍ക്ക് നിര്‍ബന്ധം ആണ്.

ഗോവര്‍ദ്ധന്‍ കൊണ്ടുവന്ന വിവരം കേട്ട് ഞങ്ങള്‍ എല്ലാവരും ആദ്യം ചിരിച്ചു. പിന്നീട്, ചിരിച്ചല്ലോ എന്നോര്‍ത്ത് വല്ലായ്മ തോന്നി.

പിങ്കിയുടെ അമ്മ കല്യാണം കഴിക്കാന്‍ പോകുന്നു !!.

പിങ്കിയുടെ ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചുപോയെന്നും, അമ്മ കല്‍ക്കത്തയില്‍ ഗൈനക്കോളജിസ്റ്റ് ആണെന്നും അവള്‍ പറഞ്ഞ് ഞങ്ങള്‍ക്ക് അറിയാം. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ഗോവര്‍ദ്ധനോട് ചോദിക്കണം. അവന് പിങ്കിയുടെ അമ്മയുമായി ഫോണ്‍ contact ഉണ്ട്. പക്ഷെ, ഇക്കാര്യത്തില്‍ അവനും കൂടുതല്‍ ഒന്നും അറിയില്ല. 

മറ്റുള്ളവരുടെ കാര്യത്തില്‍ എല്ലാം പിങ്കിക്ക് വളരെ liberal approach ആണെങ്കിലും സ്വന്തം അമ്മ വീണ്ടും കല്യാണം കഴിക്കുന്ന കാര്യം വന്നപ്പോള്‍ ആള് ആകെ മാറി. ആ അമ്മക്ക് നല്ല പ്രായത്തില്‍ വേണമെങ്കില്‍ പുനര്‍വിവാഹം ആകാമായിരുന്നു. അന്നൊന്നും അത് ചെയ്യാതെ ഇപ്പോള്‍ അതിനു മുതിരുന്നുണ്ടെങ്കില്‍ അതിനു തക്കതായ കാരണവും ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, പ്രായമാകുമ്പോള്‍ അവര്‍ക്കും ഒരു ആശ്രയം വേണമെന്ന് തോന്നിയിരിക്കാം. ജോലിയിലെ മിടുക്ക് പിങ്കിക്ക് മറ്റുള്ള കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ ഉണ്ടായിരുന്നില്ല.

എന്തിനേറെ പറയുന്നു, ആ ഞായറാഴ്ച ഓരോ ബിയറിന്റെ പുറത്ത്, ഞങ്ങള്‍ എല്ലാവരും കൂടി പിങ്കിയെ പറഞ്ഞ് മനസ്സിലാക്കി. അവളും ഒരു വിധം സമ്മതിച്ചു, അമ്മയുടെ കല്യാണത്തിന്. മാത്രവുമല്ല എന്ത് വന്നാലും ലഹരി [ഇതില്‍ ബിയറും, വൈനും പെടില്ല ട്ടോ] ഉപയോഗിക്കില്ല എന്നും.

ആവേശം മൂത്ത്, ഞാന്‍ അപ്പോള്‍ തന്നെ അവളുടെ അമ്മയെ വിളിച്ചു പിങ്കിയുടെ സമ്മതം അറിയിക്കാന്‍ പറഞ്ഞു ഗോവര്‍ദ്ധനോട്. പിങ്കിയുടെ അമ്മയുമായി 5 മിനിറ്റ് സംസാരിച്ച് അവന്‍ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചു വന്ന് മിഴുങ്ങസ്യാന്ന് നിന്നു.

"എന്താടാ?" ഞാന്‍
"അവര്‍ക്ക് കല്യാണം വേണ്ടെന്ന്." ഗോവര്‍ദ്ധന്‍
"അതെന്തേ പ്രായപൂര്‍ത്തി ആകാത്തതുകൊണ്ടാണോ?" നിതിന്‍
"പ്രതിശ്രുതവരന്‍ ഡോക്ടര്‍ " വടി ആയെന്ന്....." ഗോവര്‍ദ്ധന്‍ .

ഞാന്‍ എണീറ്റ്‌ അടുത്ത ക്യാന്‍ എടുക്കാന്‍ ഫ്രിഡ്ജിനടുത്തേക്ക് നടക്കുമ്പോള്‍ പിങ്കിയുടെ ഉറക്കെയുള്ള ചിരി കേട്ടു. അമ്മയെ തിരിച്ചു കിട്ടിയ ഒരു മോളുടെ ചിരി. അപ്പോള്‍ Quadratic Equation ല്‍ നിന്നും "Tension" കൊഴിഞ്ഞു പോയിരുന്നു. 


കുറിപ്പ്: ഇതിലെ സംഭാഷണം ദിവാരേട്ടന്‍ മലയാളീകരിച്ചതാണെന്ന് പ്രത്യേകം പറയേണ്ടല്ലോ...Image from: www.indiashines.com34 comments:

പട്ടേപ്പാടം റാംജി said...

അതെ, ടെന്‍ഷന്‍ ഒഴിവാകട്ടെ..
സംഭാഷണം നന്നായി ദിവാരേട്ടാ.

ചിന്നവീടര്‍ said...

പിങ്കി എന്നാലും ആള് കൊള്ളാവല്ലോ!!!

രമേശ്‌അരൂര്‍ said...

ദെന്താ ദിവാരേട്ട പ്പോ ങ്ങനെരു ടെന്സന്‍?..

jyo said...

ഈ പറഞ്ഞതൊക്കെ സത്യാണോ? ഇന്ത്യന്‍ പെങ്കുട്ടികള്‍ ഇത്ര പുരോഗമിച്ചു[വൈന്‍,ബിയര്‍,സിഗരറ്റ്!!!!] എന്നത് വായിച്ച് അല്പം മന:ക്ലേശം തോന്നി.എത്ര പുരുഷന്മാര്‍ ഭാര്യ മരിച്ച് വീണ്ടും വിവാഹിതരാവുന്നു.എന്തേ സ്ത്രീകള്‍ക്ക് ഈ വിലക്ക്???സമൂഹം പ്രോത്സാഹിപ്പിക്കണം.

Vayady said...

കഷ്ടം, പിങ്കിയെ പോലെ പഠിപ്പും വിവരവും ഉള്ള മക്കള്‍ ഇങ്ങിനെ ചിന്തിച്ചാല്‍ എന്തു ചെയ്യും?. നാല്‍‌പതോ അന്‍പതോ വയസ്സില്‍ ഇണയെ നഷ്ടപ്പെടുന്ന വ്യക്തിക്ക് പിന്നീടുള്ള നാല്‍‌പതോ, അന്‍പതോ വര്‍‌ഷം ഒരു പങ്കാളി പാടില്ല എന്നു വിധിയെഴുതുന്ന സമൂഹം അപരിഷ്‌കൃതമാണെന്നേ ഞാന്‍ പറയൂ. അങ്ങിനെ ഒറ്റപെടുന്ന വ്യക്തികള്‍ക്ക് പുതിയൊരു ജീവിതം നല്‍‌കാന്‍ മുന്‍‌കൈ എടുക്കേണ്ടത് മക്കളും ബന്ധുക്കളുമാണ്‌. മറിച്ച് അവരെ ഒറ്റപ്പെടുത്താനും അവരുടെ നേരേ കല്ലെറിയാനുമാണ്‌ മക്കളും ബന്ധുക്കളും അടങ്ങുന്ന സമൂഹം ശ്രമിക്കുന്നത്. ഈ വിഷയത്തെ കുറിച്ച് ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു. ദിവാകരേട്ടന്‍ അതു വായിക്കണം.

Kalavallabhan said...

തിരക്കുള്ള ശൂന്യതയിൽ നിന്ന് മോചനമായല്ലോ ?
അമ്മയെ കൂടെ കൂട്ടൂ
അപ്പോളിക്വേഷനും മാറ്റം വരും
ശൂന്യതയും മാറും

DIV▲RΣTT▲Ñ said...

റാംജി,
സംഭാഷണം മാത്രമേ ദിവാരേട്ടന്റെതായി ഉള്ളു. നന്ദി.

ചിന്നവീടര്‍ ,
ഒക്കെ കാഞ്ഞ വിത്തുകള്‍ ആണ്. സന്ദര്‍ശനത്തിനു നന്ദി.

രമേശ്‌,
ഈ അമുല്‍ ബേബികള്‍ക്ക്‌ എന്തും, ഏതും "ടെന്‍സന്‍ " ആണല്ലോ...

jyo,
പറഞ്ഞതില്‍ അസത്യം ഇല്ല. മന:ക്ലേശം വേണ്ട. "പുരോഗമനം" ഇതിനും വളരെ അപ്പുറത്ത്‌ ആണ്. പക്ഷെ, സാമാന്യവല്‍ക്കരണം ശരിയല്ല. ബിയറും, വൈനും, സിഗരറ്റും ഇല്ലാത്ത പെണ്‍കുട്ടികള്‍ ധാരാളം ഉണ്ട്. ചില കുട്ടികള്‍ , കിട്ടിയ അവസരങ്ങള്‍ ഇങ്ങനെ utilise ചെയ്യുന്നു എന്ന് മാത്രം. പുനര്‍വിവാഹത്തില്‍ താല്‍പ്പര്യമുള്ളവരെ അതിനു അനുവദിക്കണം എന്ന് തന്നെയാണ് ദിവാരേട്ടന്റെ വ്യക്തിപരമായ അഭിപ്രായം.

Vayady,
പോസ്റ്റ്‌ ദിവാരേട്ടന്‍ വായിച്ചു. അഭിപ്രായം അവിടെ പറഞ്ഞിട്ടുണ്ട്.

എത്ര തന്നെ പഠിപ്പും, വിവരവും ഉണ്ടായാലും, ചിലപ്പോഴെല്ലാം ഇവര്‍ "വെറും കുട്ടികള്‍ " ആകുന്നതു നമുക്ക് കാണാന്‍ കഴിയും. അച്ഛനമ്മമാര്‍ക്ക് ഒറ്റ മകനോ, മകളോ, ആയി വളരുന്നവരില്‍ selfishness കൂടുതല്‍ കാണാറുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യം.

Kalavallabhan,
ഏതായാലും അമ്മയെ കൂടെ കൂട്ടേണ്ട. പിന്നെ അമ്മയുടെ ആകും Equation മാറുക. സന്ദര്‍ശനത്തിന് നന്ദി.

വീ കെ said...

ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല....
ഈ ലോകം അങ്ങനാ...!!

jayanEvoor said...

ധർമ്മാധർമ്മങ്ങളും, ന്യായാന്യായങ്ങളും അവിടെ നിൽക്കട്ടെ.
തകർപ്പൻ എഴുത്ത്!

focuzkeralam.blogspot.com said...

Best Blog ta 'enda

DIV▲RΣTT▲Ñ said...

വീ കെ,
വളരെ diplomatic ആയ കമന്റ്‌ . ഹ.. ഹാ..
സന്ദര്‍ശനത്തിന് നന്ദി.

jayanEvoor,
വായിച്ച് അഭിപ്രായം അറിയിച്ചതില്‍ ദിവാരേട്ടന് സന്തോഷം ഉണ്ട്.

focuzkeralam.blogspot.com,
Thanks for visit.

niku said...

ദിവാരേട്ടോ.....
ഇത്രയ്ക്ക് വേണാ​‍ാ​‍ാ...
any way fantastic!!!!

MyDreams said...

നല്ല രസം ഉണ്ട് വായിക്കാന്‍ ...........പുതു രീതി

ചെകുത്താന്‍ said...

ഗിടിലന്‍

DIV▲RΣTT▲Ñ said...

niku,
ഇരിക്കട്ടെന്ന്‍ !!
സന്ദര്‍ശനത്തിന് നന്ദി.

MyDreams,
അഭിപ്രായം അറിയിച്ചതില്‍ ദിവാരേട്ടന്‍ സന്തോഷം അറിയിക്കുന്നു.

ചെകുത്താന്‍ , [എന്റെ അമ്മോ]
സന്ദര്‍ശനത്തിന് ദിവാരേട്ടന്‍ പേടിയോടെ നന്ദി പറയുന്നു.

ജിക്കുമോന്‍ - Thattukadablog.com said...

കൊള്ളാം വളരെ നല്ല പോസ്റ്റ്‌

ente lokam said...

പിങ്കിയുടെ ടെന്‍ഷനും അമ്മയുടെ ടെന്‍ഷനും
എങ്ങനെ compare ചെയ്യും.അമ്മയെപ്പറ്റി ഒന്നും നമ്മള്‍
കേട്ടില്ലല്ലോ..ഇപ്പൊ പിങ്കി രക്ഷപ്പെട്ടു എന്ന് തന്നെ
സമാധാനിക്കാം.സ്വാര്ധത ആവും.മക്കള്‍ക്ക്‌ മാത്രം സ്വാര്ധത
ആയിക്കൂടെ?

DIV▲RΣTT▲Ñ said...

ജിക്കുമോന്‍ ,
സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.

ente lokam,
ഒരു പ്രശ്നം വരുമ്പോള്‍ ഈ തലമുറയിലെ ചില കുട്ടികള്‍ [well educated] എങ്ങനെ അതിനെ നേരിടുന്നു എന്ന് കാണിക്കാന്‍ വേണ്ടി ഒരു ചെറിയ പോസ്റ്റ്‌. അത്രയെ ദിവാരേട്ടന്‍ ഉദ്ദ്യേശിച്ചുള്ളൂ. സന്ദര്‍ശനത്തിന് ദിവാരേട്ടന്‍ നന്ദി പറയുന്നു.

ഒരു യാത്രികന്‍ said...

ദിവാരേട്ടാ...അനുഭവത്തിന്റെ തീവ്രത ഒട്ടും ചോര്‍ന്നു പോവാതെ എഴുതി. പുതിയ തലമുറയുടെ പുതിയ മുഖം........സസ്നേഹം

jayarajmurukkumpuzha said...

rasakaramayi vaayichu....... aashamsakal....

ശ്രീ said...

നാട്ടില്‍ നിന്നു മാറി ചിന്തിച്ചാല്‍ ഒരത്ഭുതവും തോന്നാത്ത എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് ഇപ്പോഴും ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുള്ള... ഇതു പോലെ എന്തെല്ലാം വാര്‍ത്തകള്‍, അല്ലേ ദിവാരേട്ടാ?

DIV▲RΣTT▲Ñ said...

ഒരു യാത്രികന്‍ ,
ജയരാജ്‌,
സന്ദര്‍ശനത്തിന് നന്ദി.

ശ്രീ,
ഇപ്പോള്‍ കേരളത്തില്‍ ഇതിലും വലിയ "മേട്ട"കള്‍ ആണെന്ന് കേള്‍ക്കുന്നു. വിശേഷിച്ച്, ഹോസ്റ്റലില്‍ താമസിക്കുന്ന "മുതലുകള്‍ ".
സന്ദര്‍ശനത്തിന് നന്ദി.

ajith said...

ഞാന്‍ ആ അമ്മയുടെ ഭാഗത്താണ്.

എന്റെ ഒരു കൊച്ചച്ഛന്‍, മക്കളും കൊച്ചുമക്കളും എല്ലാമുള്ളയാള്‍ ഭാര്യ മരിച്ച് രണ്ടു വര്‍ഷം കഴിഞ്ഞ് 60-ആം വയസ്സില്‍ വിവാഹിതനായി. മക്കളും അവരുടെ കുടുംബവുമൊക്കെയായി ഒരടിപൊളി കല്യാണം. 90% ബന്ധുക്കള്‍ക്കും രസിച്ചില്ല എന്നത് നേര്. പക്ഷെ വായാടിയും Jyo യും പറയുന്നതു പോലെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് എന്ന് എന്റെ അഭിപ്രായം.

ഒഴാക്കന്‍. said...

ദിവാരരേട്ടാ, ഒരമ്മ കല്യാണം കഴിക്കുന്നത് അത്ര തെറ്റാണോ. അവരും ജീവിതത്തില്‍ ചിലപ്പോ തനിച്ചായിരിക്കും ....

ബ്ലോഗിന്റെ ഫ്ലോ എനിക്കിഷ്ട്ടായി

Asok Sadan said...

ദിവാരേട്ട, വായിച്ചപ്പോള്‍ ഗുഡ്ഗാവിലെ പഴയ കോര്‍പറേറ്റ് ജീവിതം ഓര്‍മ്മ വന്നു. ജെന്‍പാക്ടില്‍ ഞാന്‍ ജോലി ചെയ്യ്തിരുന്നപ്പോള്‍ അവിടെയും ഉണ്ടായിരുന്നു ഇത് പോലുള്ള പിങ്കിമാര്‍. എഴുത്തെനിക്ക് ഇഷ്ടമായി. ആശംസകള്‍.

എന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

DIV▲RΣTT▲Ñ said...

ajith , ഒഴാക്കാന്‍
സന്ദര്‍ശനത്തിന് നന്ദി. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം തന്നെ ദിവാരേട്ടനും.

Asok
സന്ദര്‍ശനത്തിന് നന്ദി.
ഷോട്ട് ഫിലിം ഉടനെ കാണുന്നതാണ്.

ഒറ്റയാന്‍ said...

മദ്യപാനവും സിഗരറ്റ് വലിയും ആണുങ്ങളുടെ മാത്രം കുത്തക ഒന്നും അല്ലല്ലോ !!!!
എന്നാണ് ഒരു പെണ്ണ് എന്നോട് പറഞ്ഞത്
അത് കൊണ്ട് പിങ്കിയുടെ ലഹരി ഉപയോഗത്തെ കുറിച്ച് എനീക്കൊന്നുമ് പറയാന്‍ ഇല്ല

ജീവിതത്തിലെ ചില പ്രശ്നങ്ങളെ പ്രായോഗിക രീതിയില്‍ സമീപിക്കാന്‍ പലപ്പോഴും കഴിയാതെ പോവുന്നത് ഇപ്പോളത്തെ തലമുറയുടെ (ഞാന്‍ ഉള്‍പ്പെടുന്ന) ഒരു വലിയ പ്രശ്നം ആണ് .
ദിവകരേട്ടാ നന്നായിട്ടുണ്ട്

ചാണ്ടിക്കുഞ്ഞ് said...

ദിവാരേട്ടാ....ഈ കഥ വായിച്ചപ്പോ ചേതന്‍ ഭഗത്തിന്റെ വണ്‍ നൈറ്റ്‌ @ കോള്‍ സെന്റര്‍ എന്നാ നോവലാ ഓര്‍മ വന്നത്...അതിലും ഇങ്ങനെ ഒരു അങ്കിള്‍ ഉണ്ട്....പ്രായത്തില്‍ മൂത്ത, പക്വത നിറഞ്ഞ ഒരു അങ്കിള്‍....

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം മാഷേ നന്നായിട്ടുണ്ട്

DIV▲RΣTT▲Ñ said...

ഒറ്റയാന്‍ ,
സന്ദര്‍ശനത്തിന് നന്ദി.
ഇതും [സിഗരറ്റ് വലി & വെള്ളമടി] പറഞ്ഞ് പെണ്‍കുട്ടികളുമായി കോര്‍ക്കാന്‍ പോകല്ലേ...

ചാണ്ടിക്കുഞ്ഞ്,
ചേതന്‍ ഭഗത് എന്റെ പോസ്റ്റ്‌ മുന്നേ കോപ്പിയടിച്ചിട്ടുണ്ട്, അല്ലെ... ഹ.ഹാ...

ഉമേഷ്‌,
വരവില്‍ സന്തോഷം.

നിശാസുരഭി said...

തത്തമ്മയുടെ ആ കമന്റ് ദിവാരേട്ടന്‍ കണക്കിലെടുക്കണം :)
ആ പോസ്റ്റും അതിനോട് ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്(അനില്‍?) ഉം വായിച്ചതോര്‍ക്കുന്നു.

ദിവാരേട്ടന്റെ എഴുത്ത് ഇഷ്ടമായ്.
നല്ല ഒഴുക്ക്, അവതരണഭംഗിയും.

ആശംസകള്‍

ദിവാരേട്ടn said...

തത്തമ്മയുടെ ആ കമന്റ് ന് ദിവാരേട്ടന്‍ മറുപടി പറഞ്ഞിരുന്നു. സന്ദര്‍ശനത്തിന് നന്ദി.

keraladasanunni said...

വളരെ വൈകിയാണെങ്കിലും അഭിപ്രായം രേഖപ്പെടുത്താതെ വയ്യ. മനുഷ്യന്ന് മാനസീക സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. പിങ്കിയുടെ സംഘര്‍ഷം വായനക്കാരന്ന് മനസ്സിലാവും.

ദിവാരേട്ടn said...

keraladasanunni,
നന്ദി! സന്ദര്‍ശനത്തിനും, വായനക്കും...

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates